റെജിസ്ട്രർ ഓഫീസിറടെ ടൈമിങ് എങ്ങനെ ആണ്
റെജിസ്ട്രർ ഓഫീസിറടെ ടൈമിങ് എങ്ങനെ ആണ് ഞാൻ കഴിഞ്ഞ രണ്ടു ദിവസം 3.15നു പോയി but ആള് 3 മണിക്ക് സ്ഥലം വിട്ടു എന്റെ ചോദ്യം ഇതാണ് ഇവർക്ക് 3 മണി വരെയേ ഡ്യൂട്ടി ഒള്ളു? അല്ലേൽ ഇങ്ങനെ നേരെത്തെ പോകുന്നതിനു എതിരെ എവിടെ പരാതി പറയാം?
ഓരോ ഓഫീസിലും ഡ്യൂട്ടിയുടെ ഭാഗമായി പല ഉദ്യോഗസ്ഥർക്കും പലപ്പോഴും പുറത്തു പോവേണ്ടി വരും. പക്ഷെ അവയെല്ലാം കൃത്യമായ മൂവ്മെന്റ് രെജിസ്റ്ററിൽ രേഖപ്പെടുത്തി മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നാണു നിയമം. മിക്ക ദിവസങ്ങളിലും ഫീൽഡ് ജോലികൾക്കായി നിയോഗിക്കപ്പട്ടവരാണെങ്കിൽ ഓരോ മാസത്തിന്റെ തുടക്കത്തിൽ തന്നെ ആ മാസത്തെ ദിവസങ്ങളിൽ എവിടെയാണ് ഡ്യൂട്ടി എന്നത് രേഖപ്പെടുത്തി അഡ്വാൻസ് ടൂർ പ്രോഗ്രാം മേൽ അധികാരിക്ക് സമർപ്പിച്ചു അനുമതി വാങ്ങേണ്ടതാണ്
10 മുതൽ അഞ്ചു വരെയാണ് ഓഫീസ് ടൈം . നഗരപ്രദേശങ്ങളിൽ 10 15 മുതൽ 5 15 വരെ
District registrar ക്ക് ഒരു tour diary ഉണ്ട്. അത് ആഫീസിലുണ്ടാവും. Junior Supdt നെ സമീപിച്ചാല് അത് നോക്കി വൃക്തമായ മറുപടി തരും.
ഒരു rti file ചെയ്യ്, അപ്പോ കൃത്യം സമയവും മൂവ്മെൻ്റ് രജിസ്റ്റർ ഒക്കെ വരും https://anticorruptionteam.org/hesk/knowledgebase.php?article=22
ഒരു സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രാർ ഇല്ലെങ്കിൽ സുപ്രണ്ടിനോ, ഹെഡ് ക്ലർകിനോ ചാർജ് കൈമാറിയിട്ടുണ്ടാവും. ഓഫീസിലെ കാര്യങ്ങൾ എല്ലാം അവർ നടത്തി തരും.
ജില്ലാ രജിസ്ട്രാർ മറ്റു സബ് ഓഫീസുകളിൽ ഇൻസ്പെക്ഷനിൽ ആയിരിക്കും. ആഴ്ചയിൽ അദ്ദേഹം സ്ഥിരമായി ഉണ്ടാവുന്ന ദിവസങ്ങൾ ജൂനിയർ സുപ്രണ്ടിനോട് ചോദിച്ചാൽ അറിയാൻ പറ്റും...