ഹൗസ് സർജ്ജൻസി ചെയ്യുന്നവരെ ഡോക്റ്റർ എന്ന് സംബോധന ചെയ്യുന്നത് നിയമപരമല്ല

സർക്കാർ /സ്വകാര്യ മെഡിക്കൽ കോളേജുകളിൽ MBBS പഠനത്തിന്റെ ഭാഗമായി കോഴ്സ് പൂർത്തീകരിച്ച ശേഷം ഒരു വർഷം നിർബന്ധമായും നടത്തേണ്ട ഇന്റൺഷിപ്പ് ചെയ്യുന്നവരെയാണ് ഹൗസ് സർജൻസ് എന്ന് വിളിക്കുന്നത്.
ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിന്റെ (TCMC) ഡോക്ടർ എന്ന രജിസ്ട്രേഷൻ ലഭിക്കുന്നത്.
ഇന്റെൺഷിപ്പ് ചെയ്യുന്ന MBBS ബിരുദധാരികളായ ഹൗസ് സർജന്മാർ സീനിയർ ഡോക്ടറുടെ ശിക്ഷണത്തിലാണ് ക്ലിനികൾ മെഡിസിനിലും, സർജ്ജറിയിലും പരിശീലനം നടത്തേണ്ടത്.
ഹൗസ് സർജ്ജൻസി ചെയ്യുന്നവരെ ഡോക്റ്റർ എന്ന് സംബോധന ചെയ്യുന്നത് പോലും നിയമപരമല്ല എന്നാണ് TCMC റൂൾ.
(LLB ബിരുദം ഉള്ള ഒരാൾ വക്കീൽ അല്ലാത്തത് പോലെ തന്നെ. വക്കീലാകാൻ LLB ബിരുദവും, AIB പരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റും, ബാർ കൗൺസിൽ അംഗത്വവും വേണം )
ഹൗസ് സർജ്ജൻസി സമയത്ത് ഇവരെ ആശുപത്രികളിലെ കാഷ്വാലിറ്റികളിലും, വാർഡുകളിലും നിയോഗിക്കുമ്പോൾ നിർബന്ധമായും സീനിയർ ഡോക്ട്ടർമാർ ഉണ്ടാകേണ്ടതുണ്ട് എന്നാണ് നിയമം.
ഹൌസ് സർജ്ജൻസി ചെയ്യുമ്പോൾ ആ വിദ്യാർത്ഥി മറ്റൊരു സ്വകാര്യ ആശുപതിയിലോ, സ്വകാര്യമായി ഡോക്ടർ എന്ന നിലയിൽ ജോലി എടുക്കാൻ പാടില്ല. അത്തരം ഡോക്ടർമാർ വ്യാജ ഡോക്ടർമാരായി അഥവാ 'quacks' ആയി കണക്കാക്കും എന്നാണ് TCMC റൂളിൽ പറയുന്നത്.
The council shall take legal action against house surgency students are being employed in private hospitals and clinics since they can be considered as only as quacks. Until they are registered with the TCMC.
അതായത് ഇത്രയും പറഞ്ഞത് ചില ദോഷൈകദൃക്കുകളും, സൈബർ ആങ്ങളമാരും വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ്.
ആരോഗ്യ മന്ത്രി പറഞ്ഞത്  ഹൗസ് സർജന്റ് ആയ കുട്ടിക്ക് ഒരു പ്രാക്ടീസിംഗ് ഡോക്ടറുടെ അത്രയും അനുഭവങ്ങളോ, ഏകസ്പീരിയൻസോ ഇല്ല എന്നാണ് അവിടുത്തെ ഡോക്ടർമാർ അറിയിച്ചത് അതുകൊണ്ട് ആകണം പാനിക്ക് ആയ കുട്ടിക്ക് പെട്ടന്ന് ഒഴിഞ്ഞു മാറാൻ സാധിക്കാത്തതും ആക്രമണത്തിന് വിധേയമായതും എന്നതാണ്.
ഹൗസ് സർജ്ജൻ ഡോക്ടർ അല്ല ഡോക്ടർ പരിശീലനം അഥവാ ഇന്റൺഷിപ്പ് നടത്തുന്ന വിദ്യാർത്ഥി ആണ് എന്ന് അറിയുന്നത് കൊണ്ടാണ് സീനിയർ ഡോക്ടർമാരും, ആരോഗ്യ മന്ത്രിയോട് അക്കാര്യങ്ങൾ അറിയിച്ചത് അത് മാധ്യമങ്ങളും, സൈബർ പോരാളികളും മന്ത്രിക്കെതിരെ പ്രചരിപ്പിക്കുന്നതിനാലാണ് ഈ എഴുത്ത്.

 

Adv. Sreejith Perumana