ബോട്ടപ്പകടം : നിയമങ്ങൾ
ബോട്ടപ്പകടം : നിയമങ്ങൾ മാത്രം എത്ര മനോഹരം
1. പൊതു കനാലുകളും പൊതു കടത്തുവള്ളങ്ങളും നിയമം (Public Canals and Public Ferries Act, 1096-M.E),
2. ട്രാവൻകൂർ പൊതു കനാലുകളും പൊതു കടത്തുവള്ളങ്ങളും ചട്ടങ്ങളും 1100 -M.E,
3. കൊച്ചി പൊതു കനാലുകളും കായൽ നാവിഗേഷൻ നിയമം 1092 M.E, അതിന് കീഴിൽ കൊച്ചി പൊതു കനാലുകളും കായൽ നാവിഗേഷൻ ചട്ടങ്ങൾ 1114 ME,
4. 1890 ലെ കനാലുകളും പബ്ലിക് ഫെറി നിയമങ്ങളും, 1917 ചട്ടങ്ങളും ആയിരുന്നു ഉൾനാടൻ ജല വാഹിനികളെ ഉപയോഗത്തെ നിയന്ത്രിച്ചിരുന്നത്. ഈ നിയമങ്ങളെ പൂർണയും അസാധുവാക്കാതെ 2010 സർക്കാർ കേരള ഉൾനാടൻ ജലവാഹിനി ചട്ടങ്ങൾ കൊണ്ടുവന്നു.
ഉൾനാടൻ ജനവാഹിനികളുടെ നിർമാണം മുതൽ പൊളിച്ചടക്കൽ വരെയുള്ള കാര്യങ്ങളിൽ ബാധകമായത് 2010 ലെ കേരള ഉൾനാടൻ ജലവാഹിനി ചട്ടങ്ങൾ ആണ്.
ഇത്തരം ബോട്ടുകളുടെ നിർമാണം,
രജിസ്ട്രേഷൻ,
ബോട്ട് ഉപയോഗിക്കാനുള്ളവരുടെ യോഗ്യത,
സർവീസ് നടത്തുന്നതിനാവശ്യമായ സെര്ടിഫിക്കറ്റ്സ്,
അപകടങ്ങൾ ഉണ്ടാകാതിരിക്കാനാവ്യശ്യമായ മുൻകരുതലുകൾ സംബന്ധിച്ച കാര്യങ്ങൾ,
ബോട്ടിൽ സൂക്ഷിക്കേണ്ട ജീവൻ രക്ഷാ ഉപകരണങ്ങൾ,
ഇൻഷുറൻസ്,
ഇത്രയും കാര്യങ്ങൾ നിയമത്തിലും ചട്ടത്തിലും വിശദമായി പറയുന്നുണ്ട്.
ഇതിൽ ബോട്ട് നിർമാണത്തിനുള്ള അപേക്ഷ, ബോട്ട് നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അപ്പ്രൂവൽ, രജിസ്ട്രേഷൻ നടപടികൾ, പ്രത്യേക കനാലിലൂടെ സർവീസ് നടത്താനുള്ള പ്രത്യേക അനുമതി, ഓരോ സർവീസ് നടത്തുമ്പോഴും രേഖപ്പെടുത്തി സൂക്ഷിക്കേണ്ട കാര്യങ്ങൾ, ബോട്ടിന്റെ ഡ്രൈവറുടെ യോഗ്യത, യാത്രക്കാരുടെ പരമാവധി എണ്ണം, സർവീസ് നടത്തുമ്പോൾ ബോട്ടിൽ ഉണ്ടായിരിക്കേണ്ട ജീവനക്കാരുടെ എണ്ണം, വാഹനം ഉപയോഗിക്കേണ്ട രീതി(സ്റ്റാർട്ടിങ് മുതൽ തിരിച്ചെതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ) അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ, ബോട്ടിൽ സൂക്ഷിച്ചിരിക്കേണ്ട ജീവൻ രക്ഷാ ഉപകരണങ്ങൾ, അങ്ങിനെ എന്തിനുവേണ്ട കാലാകാലങ്ങളിൽ നടത്തേണ്ട പരിശോധന ഉൾപ്പടെ യാത്രയിൽ സൂക്ഷിക്കേണ്ട ഇന്ധനത്തിന്റെ അളവ് വരെ പറഞ്ഞുവച്ചിട്ടുണ്ട് ചട്ടത്തിൽ.
ചട്ടം 54 ബന്ധപ്പെട്ട അധികാരികളുടെ ചുമതലകൾ കൂടി വ്യക്തമാക്കുന്നുണ്ട്.
(1) ബോട്ട് സർവീസ് മായി ബന്ധപ്പെട്ട ജീവക്കാർക്ക് യോഗ്യതകളുമായി നിശ്ചയിക്കുക
(2) ഉൾനാടൻ ജലഗതാഗത ജീവനക്കാർക്ക് സംഘടിത ഓൺബോർഡ്, ക്യാമ്പസ് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുക;
(3) പരീക്ഷാ നടത്തിപ്പിനായി യോഗ്യതയുള്ള പ്രൊഫഷണലുകളെ തിരഞ്ഞെടുത്ത് നാമനിർദ്ദേശം ചെയ്യുക; (4) നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് യോഗ്യതാ സർട്ടിഫിക്കറ്റ്, സേവന സർട്ടിഫിക്കറ്റ്, ലൈസൻസുകൾ എന്നിവ നൽകുക;
(5) ഗതാഗത നിയന്ത്രണം, തിരച്ചിൽ, രക്ഷാപ്രവർത്തനം, മലിനീകരണ നിയന്ത്രണം എന്നിവ ക്രമീകരിക്കുക;
അപകടം ഉണ്ടായാൽ അന്വേഷിക്കാൻ പ്രത്യേക കോടതി വേണമെന്നും അതിന്റെ അധികാരം എന്തെന്നും എല്ലാം പറയുന്നുണ്ട് നിയമം
ആകെയൊരു കുഴപ്പം, അപകടമുണ്ടായാൽ
വകുപ്പ് 62 A പ്രകാരം പരമാവധി ശിക്ഷ 6 മാസവും 1,000/- രൂപ പിഴയും.
നിയമങ്ങൾ സുന്ദരമാണ് അത് നടപ്പിൽ വരുത്താൻ അർജവമുള്ളവർ വേണമെന്ന് മാത്രം
ഇനിയൊരു ദുരന്തവർത്ത ഉണ്ടാകാതിരിക്കാൻ, ശ്രെദ്ധ സർക്കാരിനും ഒപ്പം പൊതുസമൂഹത്തിനും ഉണ്ടാകണം.
അഡ്വ. ആൻ്റണി ലോയ്ഡ്
മൊബൈൽ: 7382338712
(09/05/23)