ഗാർഹിക പീഡന നിരോധന നിയമ പ്രകാരം ( DV Act)എതിർകക്ഷിക്കെതിരെ എത്ര നാൾക്കുള്ളിൽ കേസ് ഫയൽ ചെയ്യണം ?
Join AntiCorruption Team to make the world better
Join AntiCorrutption Team
ഗാർഹിക പീഡന നിരോധന നിയമ പ്രകാരം ( DV Act)എതിർകക്ഷിക്കെതിരെ എത്ര നാൾക്കുള്ളിൽ കേസ് ഫയൽ ചെയ്യണം ?
_________
എതിർകക്ഷിയുമായി കുടുംബ ബന്ധം ഉള്ള ഗാർഹിക പീഡനത്തിനിരയായ വനിതയ്ക്ക് ഏതിർക ക്ഷിക്കെതിരെ പരാതി കോടതിയിൽ ഫയൽ ചെയ്യാവുന്നതാണ്.
കുടുംബ ബന്ധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വിവാഹം, വിവാഹ സമാനമായ ബന്ധം, രക്തബന്ധം, കൂട്ടുകുടുംബം തുടങ്ങിയവ അടിസ്ഥാനമാക്കി എപ്പോഴെങ്കിലും ഒരു കൂരയ്ക്ക് കീഴെ താമസിച്ചത് മൂലമുണ്ടായ ബന്ധം എന്ന് കണക്കാക്കുന്നു.
എതിർകക്ഷിയുടെ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തി മൂലം മാനസികമോ ശാരീരികമായോ പരാതിക്കാരിയെ ഉപദ്രവിക്കുകയോ, മുറിവേൽപ്പിക്കുകയോ പരാതിക്കാരിയുടെ ജീവന് ഭീഷണി ആവുകയോ ചെയ്യുന്നതും, പരാതിക്കാരിയെ സാമ്പത്തികമായും ശാരീരികമായും ലൈംഗികമായും വൈകാരികമായും ചൂഷണം ചെയ്യുന്നതും ഇതിലുൾപ്പെടും.
മച്ചിയെന്നോ ആൺകുട്ടിയി ല്ലാത്തവളെന്നോ വിളിച്ച് അധിക്ഷേപിക്കുന്നതും വൈകാരിക പീഡനത്തിൽ ഉൾപ്പെടുന്നു.
പരാതിക്കാരിക്ക് അവകാശപ്പെട്ട സ്വത്ത് തട്ടിച്ചെടുക്കുന്നതും ഈ നിയമത്തിന് കീഴിൽ വരുന്നതാണ്.
പീഡന ത്തിനെതിരായി മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകാവുന്നതാണ്.
മജിസ്ട്രേറ്റിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം ഏതിർ കക്ഷിയെ കേൾക്കാതെ തന്നെ താൽക്കാലിക ഉത്തരവുകൾ നൽകാവുന്നതാണ്.
സംഭവം നടന്നതിനു ഒരു വർഷത്തിനുള്ളിൽ തന്നെ പരാതികൾ കോടതിയിൽ സമർപ്പിക്കേണ്ടതാണ്.
...........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)
(A REGISTERED NGO FOR CONSUMER RIGHTS & LEGAL AWARENESS)