പോൽ ബ്ലഡ് - Pol Blood

ആവശ്യക്കാർക്ക്  ആവശ്യസമയത്ത്  രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാപോലീസിന്റെ  സംരംഭമാണ് പോൽ ബ്ലഡ്.  ഇതുവരെ നിങ്ങളുടെ സഹായത്തോടെ റെയർ ഗ്രൂപ്പ് ഉൾപ്പെടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്കെത്തിച്ചു നല്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.  രക്തദാനത്തിന്  നിങ്ങളും മുന്നോട്ട് വന്നാൽ മാത്രമേ ഞങ്ങൾക്ക് ഈ സേവനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നത്  ഓർമ്മപ്പെടുത്തൽ അല്ല അപേക്ഷയാണ്.  രക്തദാനത്തിന് സന്മനസ് ഉളളവർ പേര്,  രക്ത ഗ്രൂപ്പ്, ജില്ല എന്നിവ 9497990500 എന്ന  നമ്പറിലേക്ക് വാട്സ് ആപ്പ്  ചെയ്യുക.

        കേരള പോലീസിൻറെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോൽ ബ്ലഡിന്റെ പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി യുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്ത ദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെടും.

 

#keralapolice

Article Details

Article ID:
2392
Category:
Date added:
2023-04-18 13:09:23
Rating :

Related articles