സ്വർണ്ണം മാറി വാങ്ങുമ്പോൾ സ്വർണത്തിന് GST വാങ്ങാൻ പാടില്ല

സ്വർണ്ണം മാറി വാങ്ങുമ്പോൾ പലപ്പോഴും ജുവല്ലറികൾ സാധാരണക്കാരെ പറ്റിക്കുന്നു. (എല്ലാവരും അല്ല) 

ഒരു പവൻ്റെ സ്വർണ്ണം മാറ്റി ഒരു പവൻ്റെ തന്നെ ആഭരണം വാങ്ങുമ്പോൾ സ്വർണത്തിന് GST വാങ്ങാൻ പാടില്ല. പക്ഷേ മിക്ക ആഭരണ ശാലകളും ഈ പണം വാങ്ങി സ്വന്തം കീശയിൽ ആക്കുന്നു. 

ഉദാഹരണത്തിന്: സ്വർണ്ണം പവന് ഇന്നത്തെ വില 40000 രൂപ ആണെന്ന് കരുതുക. എൻ്റെ കയ്യിൽ പഴയ ഒരു പവൻ സ്വർണ്ണം മാറ്റി വാങ്ങുമ്പോൾ എനിക്ക് പണിക്കൂലിയും, പണിക്കൂലിയുടെ GST യും മാത്രമേ അടയ്ക്കേണ്ടതുള്ളു. പണിക്കൂലി 3 ശതമാനം ആണെന്ന് കരുതുക, അപ്പോൾ ഒരു പവന് 1200 രൂപ (അന്നത്തെ സ്വർണ്ണ വിലയുടെ 3 ശതമാനം). 

അതിൻ്റെ കൂടെ gst ആയി 1200 രൂപയുടെ 5 ശതമാനം മാത്രമേ കൂട്ടേണ്ടതുള്ളു. അതായത് വെറും 60 രൂപ. അതായത് ഞാൻ ആകെ അടയ്ക്കേണ്ടത് 1260 രൂപ. 

പക്ഷേ ആഭരണ ശാലകൾ ആഭരണം മാറ്റി വാങ്ങുമ്പോൾ വാങ്ങിയ തൂക്കത്തിൻ്റെ മുഴുവൻ തുകയും gst ആയി വാങ്ങുന്നു. അതായത് നാൽപ്പതിനായിരത്തിൻ്റെ 5 ശതമാനം ആയ 2000 രൂപ കൂടി ചേർത്ത് 3260 രൂപ GST വാങ്ങുന്നു. 

(ചില ആഭരണ ശാലകൾ തട്ടിപ്പ് പിടിക്കപ്പെടാതെയിരിക്കാൻ എക്സ്ചേഞ്ച് ചെയ്ത സ്വർണ്ണം ബില്ലിൽ രേഖപ്പെടുത്തില്ല)

(ഇന്നത്തെ മനോരമയിൽ വന്ന വാർത്തയാണ് ഈ പോസ്റ്റിന് അടിസ്ഥാനം)

#gold

Reference: https://www.bankbazaar.com/gold-rate/gst-on-gold.html