തീരദേശ പരിപാലന നിയമം ലംഘിച്ച് വീട് പണിത വിഷയത്തിൽ

ബഹു. അരൂക്കുറ്റി പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ  മുൻ പൂച്ചാക്കൽ എസ്.ഐ, ബിജു തീരദേശ പരിപാലന നിയമം ലംഘിച്ച് വീട് പണിത വിഷയത്തിൽ നടക്കുന്ന ഹിയറിങ്ങിൽ ബോധിപ്പിക്കുന്നത്.

1_ഇത് സംബന്ധിച്ച് ഞാൻ കഴിഞ്ഞ പത്തു മാസം ആയി അരൂക്കുറ്റി പഞ്ചായത്ത് സെക്രട്ടറി ക്ക് പരാതി നൽകി യിട്ട്.ഇപ്പോൾ ആണ് ഹിയറിങ് നടത്തുന്നത്.ഇതിൽ എനിക്ക് പരാതി ഉണ്ട്.ഇത് നിയമലംഘനം നടത്തി യ ആളെ സഹായിക്കാൻ ആണ്.പഞ്ചായത്ത് സെക്രട്ടറി ഈ വിഷയത്തിൽ അഴിമതി നടത്തി, കൈക്കൂലി വാങ്ങി എന്ന ആരോപണം ഇല്ല.പക്ഷേ സർവീസിൽ ഉള്ള ഒരു സർക്കിൾ ഇൻസ്പെക്ടർ എന്ന നിലയിൽ ഇദ്ദേഹത്തെ അവർ ഭയപ്പെടുന്നു എന്ന് സംശയിക്കുന്നു.കടുത്ത രാഷ്ട്രീയ ഇടപെടൽ ഉണ്ട് എന്ന് ഉറപ്പ് ആണ്.ഇനിയെങ്കിലും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

(നേരത്തെ തന്നെ കെട്ടിടം പൊളിക്കാൻ നോട്ടീസ് നൽകി എന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.തെറ്റായ വിവരത്തിന്റെ പേരിൽ ആണ് ഞാൻ സെക്രട്ടറി ഇപ്രകാരം നടപടി സ്വീകരിച്ചില്ല എന്ന് പറഞ്ഞത്.പഞ്ചായത്ത് സെക്രട്ടറി യോട് ക്ഷമ ചോദിക്കുന്നു.

പൊളിക്കാൻ നോട്ടീസ് നൽകി യാൽ ആ നിമിഷം തൊപ്പി പോകേണ്ട താണ്.ബിജു ഇപ്പോഴും സർവ്വീസിൽ തുടരുന്നു.ഇത് കൊണ്ട് ആണ് ഇപ്രകാരം എഴുതേണ്ടി വന്നത്)

2_ഞാൻ പരാതി നൽകി യ ഉടൻ തന്നെ അരൂക്കുറ്റി വില്ലേജ് ഓഫീസർ ജില്ലാ കളക്ടർ ക്ക് ഇതിനെതിരെ ഫോട്ടോ സഹിതം റിപ്പോർട്ട് നൽകി യിരുന്നു.എന്നാൽ പഞ്ചായത്ത് യാതൊരു നടപടിയും എടുത്തില്ല..

(പഞ്ചായത്ത് നടപടി എടുത്തു എന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.ധീരയായ പഞ്ചായത്ത് സെക്രട്ടറി ക്ക് അഭിനന്ദനങ്ങൾ)

3_ഒരു സർക്കിൾ ഇൻസ്പെക്ടർ ആണ് നിയമം ലംഘിച്ച് വീട് പണിയുന്നത്.നിയമം അറിഞ്ഞു കൊണ്ട് ലംഘനം നടത്തുന്നു.അത് കൊണ്ട് ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല.

4_നാലര സെന്റ് സ്ഥലം ആണ് ഇദ്ദേഹം അരുൺകുമാർ എന്ന ആളിൽ നിന്നും വാങ്ങി യത്.ഇപ്പോൾ പതിനഞ്ച് സെന്റ് സ്ഥലം ഉണ്ട്.റീ സർവേ ക്ക് ശേഷം ആണ് ഈ സ്ഥലം വാങ്ങി യത്.

കായൽ കയ്യേറി നികത്തി എടുത്തു.

1953ലെ ഭൂ സംരക്ഷണ നിയമം അനുസരിച്ച് പഞ്ചായത്ത് ഇതിനെതിരെ നടപടി സ്വീകരിക്കണം.തണ്ണീർത്തടങ്ങളും ജലാശയങ്ങളും സംരക്ഷണം നൽകേണ്ട ബാധ്യത പഞ്ചായത്തിനുണ്ട്.

ഇല്ലെങ്കിൽ ഈ വിഷയം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കണം.

ഇദ്ദേഹം കൈവശപ്പെടുത്തിയ പത്തു സെന്റോളം വരുന്ന അധിക ഭൂമി പഞ്ചായത്ത് ഏറ്റെടുക്കണം.

(ഇത് സംബന്ധിച്ച് വിവരം റവന്യൂ വകുപ്പ് നെ അറിയിച്ചു എന്ന് സെക്രട്ടറി പറഞ്ഞു.അവർ നടപടി എടുക്കണം.)

6

7_ തീരദേശ പരിപാലന നിയമം ലംഘിച്ച് വീട് പണിതു.അതിന് ശേഷംചു റ്റു മതിൽ കെട്ടുകയും ചെയ്തു.ഇത് അടുത്ത കാലത്ത് ആണ് മതിൽ കെട്ടി യത്.പഞ്ചായത്തിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകിയതിന് ശേഷം.ഞാൻ പരാതി നൽകി യതിന് ശേഷം ആണ് മതിൽ കെട്ടി യത്.ഇതിന്റെ ഫോട്ടോ പഞ്ചായത്ത് സെക്രട്ടറി എടുത്തു സൂക്ഷിക്കണം.

കാരണം ഈ വിഷയം കോടതിയിലേക്ക് പോകാൻ സാധ്യതയുണ്ട്.

തീരദേശ പരിപാലന നിയമം ലംഘിച്ച് കൊണ്ട് ആണ് മതിൽ കെട്ടി യത്.

ഇതിന് മുൻകൂർ അനുമതി വാങ്ങി യില്ല.കായൽ കയ്യേറി മാത്രമല്ല, പൊതു മരാമത്ത് വകുപ്പ് പണിത കാണയുടെ ഒരു വശത്ത് ചേർന്ന് ആണ് മതിൽ കെട്ടി യത്.പഞ്ചായത്ത് സെക്രട്ടറി ഇതെല്ലാം കണ്ടിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.മറ്റു ഉദ്യോഗസ്ഥരെ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടില്ല.അവരെ വിവരം അറിയിക്കണം . കടുത്ത നടപടികൾ സ്വീകരിക്കണം.

(പഞ്ചായത്ത് സെക്രട്ടറി ഈ വിവരങ്ങൾ റവന്യൂ വകുപ്പ് നെ അറിയിച്ചിരുന്നു എന്ന് സെക്രട്ടറി അറിയിച്ചു.)

8_തെക്കേ അതിര് ൽ നിന്ന് നിയമപ്രകാരം വേണ്ട ഒരു മീറ്റർ അകലം വിടാതെ ആണ് വീട് പണിത ത്.

അവിടെ പുതിയ മതിലും പണിതു.ഇത് സംബന്ധിച്ച് ഉള്ള ഫോട്ടോ ഉണ്ട്.

9_സ്റ്റെയർ റൂം, തെക്ക് ഭാഗത്ത് ഉള്ള റൂം ഇവ ആണ് നിയമം ലംഘിച്ച് കൂട്ടിച്ചേർത്തത്.

ഇത് തെളിയിക്കുന്ന ഫോട്ടോ ഞാൻ പഞ്ചായത്ത് സെക്രട്ടറി ക്ക് നൽകി യിരുന്നു.ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു 

10_

പഞ്ചായത്ത് സെക്രട്ടറി എത്ര തവണ നിരോധന ഉത്തരവ് നൽകി എന്ന് വ്യക്തമാക്കണം.

ഏതൊക്കെ തിയതി കളിൽ.

എന്നിട്ടും നിർമ്മാണം തുടർന്നു.പൊളിക്കാൻ നൽകുന്ന ഉത്തരവിൽ ഇത് ഉൾപ്പെടുത്തണം.

11

ഒരു തവണ നൽകി യ നിരോധന ഉത്തരവ് ൽ  ഈ സ്ഥലം സാൽവൻ എന്ന ആൾക്ക് വില്പന കരാർ ആയി,അയാൾ ആണ് വീട് പണിയുന്നത് എന്ന് സർക്കിൾ ഇൻസ്പെക്ടർ ആയ ബിജു നിരോധന ഉത്തരവ് ൽ എഴുതി നൽകി.ഇപ്രകാരം ഒരു കരാർ രജിസ്റ്റർ ചെയ്തിട്ടില്ല.സർക്കിൾ ഇൻസ്പെക്ടർ ഇപ്രകാരം നിരോധന ഉത്തരവ് ൽ എഴുതി യ കാര്യം പഞ്ചായത്ത് സെക്രട്ടറി നോട്ട് ചെയ്യണം.

മേൽ ഉദ്യോഗസ്ഥർ ക്ക് ഇത് സംബന്ധിച്ച് ഉള്ള വിവരങ്ങൾ നൽകണം.

നിരോധന ഉത്തരവ് നൽകി യിട്ടും, സർക്കിൾ ഇൻസ്പെക്ടർ അത് കൈപ്പറ്റി യിട്ടും

 നിർമ്മാണം തുടർന്നു.

12

ഇതിന് ശേഷം ഞാൻ നൽകി യ പരാതി അന്വേഷിക്കാൻ ചന്തിരൂർ സ്വദേശി ആയ അരൂക്കുറ്റി പഞ്ചായത്ത് ഉദ്യോഗസ്ഥൻ ചെന്ന സമയത്ത് സർക്കിൾ ഇൻസ്പെക്ടർ സ്ഥലത്ത് ഉണ്ടായിരുന്നു.

പഞ്ചായത്ത് ജീവനക്കാരനുൾപ്പെടെ വീടിന്റെ ഫോട്ടോ എടുത്തു ഞാൻ ഫെയ്സ്ബുക്ക് ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതായത്,

പഞ്ചായത്ത് നിരോധന ഉത്തരവ് നൽകി യ ശേഷം ആണ്

സ്റ്റെയർ റൂം അടക്കം പണി പൂർത്തിയാക്കിയത്.മതിൽ പണിതത്.

13_

ഈ വിഷയത്തിൽ എഞ്ചിനീയറിംഗ് വിഭാഗം, ടൗൺ പ്ലാനിംഗ് കമ്മിഷൻ, ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്,

ഈ വിഷയത്തിൽ ലഭിച്ച പരാതികൾ, ഇതിന് പഞ്ചായത്ത് സെക്രട്ടറി നൽകി യ റിപ്പോർട്ട് ഇവ ഹിയറിങ് സമയത്ത് കാണിക്കണം.അത് കണ്ട് വേണം കൂടുതൽ വിവരങ്ങൾ പറയാൻ.

ഈ വിഷയത്തിൽ അരൂക്കുറ്റി പഞ്ചായത്ത് സെക്രട്ടറി,

നടപടി മനപ്പൂർവ്വം വൈകിപ്പിച്ചു.

വീട് പണി പൂർത്തിയായി സർക്കിൾ ഇൻസ്പെക്ടർ താമസം തുടങ്ങി.ഇപ്പോൾ അവിടെ താമസക്കാർ ഉണ്ട്.

14_ വീട് ന്റെ പേര് മാറ്റാൻ ബിജു നൽകിയ അപേക്ഷ യിൽ നൽകി യ രേഖകൾ, തീരദേശ പരിപാലന നിയമം ലംഘിച്ച് വീട് പണിതു എന്നതിന് തെളിവാണ്.

സ്റ്റെയർ റൂം, കെട്ടിടത്തിന്റെ വിസ്തൃതി ഇത് സംബന്ധിച്ച് ഉള്ള വിവരങ്ങൾ ഇതിൽ ഉണ്ട്.ഇത് പരിശോധന നടത്തി വേണം നടപടി കൾ സ്വീകരിക്കാൻ

15_മുൻ ഉടമ കരം തീർത്തിരുന്നത് 500സ്ക്വയർ ഫീറ്റ് കെട്ടിടത്തിന് ആയിരുന്നു.ഇത് എന്റെ ആക്ഷേപം ആണ്.ഞാൻ അറിഞ്ഞ കാര്യം ആണ്.തെളിവുകൾ ഇല്ല.വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി എങ്കിലും എനിക്ക് ഇത് സംബന്ധിച്ച് ഉള്ള വിവരങ്ങൾ പഞ്ചായത്ത് ൽ ഇല്ല എന്ന മറുപടി ആണ് ലഭിച്ചത്.

ഇതിന് വ്യക്തത വരുത്തണം. മുൻ ഉടമ 

അരൂൺ കുമാർ 2010മുതൽ അടച്ചിരുന്ന നികുതി സംബന്ധിച്ച വിവരങ്ങൾ, പരിശോധന നടത്തി യാൽ ഇത് ബോധ്യം ആകും. കെട്ടിട നമ്പർ അനുവദിച്ച രേഖകൾ പരിശോധിക്കണം.

അനധികൃത മായി പണിത

മതിൽ,

സ്റ്റെയർ റൂം,

തെക്ക് വശം ഉള്ള മുറി

ഇവ

പൊളിച്ചു നീക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് ഇടണം എന്നാണ് എന്റെ ആവശ്യം.

നിയമം പാലിക്കാൻ, സംരക്ഷണം നൽകാൻ ബാധ്യത ഉള്ള ഉദ്യോഗസ്ഥൻ ആണ് ഇപ്രകാരം നിയമം ലംഘിച്ച് വീട് പരിവർത്തനം ചെയ്തത്.

ഇവിടെ പ്രധാനമായും ഉള്ള ആക്ഷേപം,

ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ക്ക് പരാതി നൽകി പത്തു മാസം കഴിഞ്ഞു എന്നതും

പഞ്ചായത്ത് സെക്രട്ടറി ഗുരുതരമായ വീഴ്ച ഈ വിഷയത്തിൽ നടത്തി എന്നും ആണ്.

പോലീസ്  ഉദ്യോഗസ്ഥൻ എന്ന നിലയിൽ പഞ്ചായത്ത് സെക്രട്ടറി യെ ഭയപ്പെടുത്തി നടപടി വൈകിപ്പിച്ചു എന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ട് എന്നും ഞാൻ വിശ്വസിക്കുന്നു.

ഇനിയെങ്കിലും എത്രയും വേഗം അനധികൃത മായി കൂട്ടി ചേർത്ത സ്റ്റെയർ റൂം, തെക്ക് ഭാഗത്ത് ഉള്ള മുറി ഇവ പൊളിച്ചു നീക്കാൻ പഞ്ചായത്ത് നടപടി കൾ സ്വീകരിക്കണം.

തെക്ക് ഭാഗത്ത് സിമന്റ് കട്ട കൊണ്ട് പണിത മുറി, സ്റ്റെയർ റൂം ഇവ പൊളിച്ചു മാറ്റണം.ഇതിൽ ഞാൻ ഉറച്ചു നിൽക്കുന്നു.

എന്ന്

കെ.ബി.കൃഷ്ണകുമാർ