ഇന്കം ടാക്സ് അടിസ്ഥാന വിവരങ്ങൾ

ഇന്കം ടാക്സ്  അടിസ്ഥാന വിവരങ്ങൾ

 

പലര്ക്കും അറിയാമെങ്കിലും അറിയാത്ത ഒരുപാട് പേരെ ദിവസവും കാണാറുണ്ട്, ആര്ക്കെങ്കിലും ഉപകാരപ്പെടും എന്ന് കരുതുന്നു.

 

എന്താണ് ഇന്കം ടാക്സ് ?

 

ഒരാളുടെ (അത് മനുഷ്യനോ,കമ്പനിയോ, പാർട്ണർഷിപ്പോ ,ട്രസ്റ്റോ , അസ്സോസിയേഷനോ ആവാം, ഇവര് ഇനിയങ്ങോട്ട് അസ്സസി എന്ന് വിളിക്കപ്പെടും) ഒരു സാമ്പത്തിക വര്ഷത്തിലെ വരുമാനത്തില് നിന്നും സര്ക്കാരിലേക്ക് അടക്കേണ്ട ഒരു തുകയാണ് ഇന്കം ടാക്സ്.

 

എന്താണ് സാമ്പത്തിക വര്ഷം ?

 

ഇന്ത്യന് ഇന്കം ടാക്സ് ആക്ട് അനുസരിച്ച് ഏപ്രില് 1നു തുടങ്ങി അടുത്ത മാര്ച്ച് 31ന് അവസാനിക്കുന്ന ഒരു വര്ഷത്തെ ആണ് സാമ്പത്തിക വര്ഷം എന്ന് വിളിക്കുന്നത് .

 

എന്താണ് അസ്സെസ്സ്മെന്റ് ഇയര് അഥവാ കണക്കാക്കല് വര്ഷം ?

 

ഒരു സാമ്പത്തിക വര്ഷത്തെ ടാക്സ് കണക്കാക്കി ITR ഫയൽ ചെയ്യേണ്ടത് ആ സാമ്പത്തിക വര്ഷത്തിന്റെ തൊട്ടടുത്ത സാമ്പത്തിക വര്ഷത്തില് ആണ് , ഇൗ തൊട്ടടുത്ത സാമ്പത്തിക വർഷത്തെ വിളിക്കുന്ന പേരാണ് കണക്കാക്കൽ വർഷം . അതായത് സാമ്പത്തിക വര്ഷം 2017-18 ആണെങ്കില് അതിന്റെ കണക്കാക്കല് വര്ഷം 2018-19 ആണ്.

 

എന്താണ് ടി ഡി എസ് അഥവാ ടാക്സ് ഡിടെക്ടെഡ് അറ്റ് സോര്സ് ?

 

അസ്സസ്സിക് കിട്ടുന്ന വരുമാനത്തില് നിന്നും വരുമാനം തരുന്ന ആള് ഒരു നിശ്ചിത ശതമാനം പിടിച്ചു അത് സര്ക്കാരിലേക്ക് അടക്കുന്ന ഒരു സംവിധാനം ആണ് ടി ഡി എസ്, ഉദാഹരണത്തിനു ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ആ സാമ്പത്തിക വര്ഷത്തെ ടാക്സ് അനുമാനിച്ചു അത് അവരുടെ മാസശബളത്തില് നിന്നും തൊഴിലുടമ പിടിച്ചു സര്ക്കാരിലേക്ക് അടക്കേണ്ടതാണ്. സർക്കാരിന് വർഷത്തിൽ ഉടനീളം ക്യാഷ് ഫ്ലോ ഉണ്ടാക്കുക എന്നതാണ് പ്രഥമ ഉദ്ദേശം.

 

എന്താണ് ITR അഥവാ ഇന്കം ടാക്സ് റിട്ടേണ് ?

 

ഒരു അസ്സസ്സിയുടെ സാമ്പത്തിക വര്ഷത്തെ വരുമാനവും, അവകാശപ്പെട്ട കിഴിവുകളും, ടാക്സും , ടി ഡി എസും , കാശായി അടച്ച ടാക്സും ഒക്കെ വ്യവസ്ഥപ്പെടുത്തി സര്ക്കാരിലേക്ക് സമര്പ്പിക്കേണ്ട ഒരു ഫോം ആണ് ITR. നമ്മുടെ വരുമാനം ഏതൊക്കെ വിഭാഗത്തില് നിന്നും വരുന്നതാണ് എന്ന് അനുസരിച്ചാണ് ITR ഉപയോഗിക്കേണ്ടത് , ഉദാഹരണത്തിന് 50 ലക്ഷത്തിൽ കുറഞ്ഞ മാസ ശമ്പളം മാത്രം വരുമാനമായി ഉള്ള ആളാണെങ്കില് ITR 1 എന്നാ ഫോം ഉപയോഗിക്കണം.

 

എന്തൊക്കെ തരം വരുമാനങ്ങള് ?

 

ഇന്കം ടാക്സ് ആക്ട് പ്രകാരം വരുമാനങ്ങളെ 5ആയി തരം തിരിച്ചിരിക്കുന്നു :

 

1. Income From Salary.

 

2. Income From House Property.

 

3. Income From Business or Profession.

 

4. Income From Capital Gain.

 

5. Income From Other Sources.

 

ഓരോന്നും എടുത്താല് തന്നെ നാലഞ്ച് പോസ്റ്റ് ആവും എന്നത് കൊണ്ട് എല്ലാം ഒറ്റ വാക്യത്തില് ഉപരിപ്ലവമായി പറയാന് നോക്കാം.

 

1. നമ്മള് ഒരാളുടെ കീഴില് ജോലി ചെയ്യുമ്പോള് ആ ജോലിക്ക് അയാള് തരുന്ന എല്ലാം പൈസയും ശമ്പളം എന്ന വരുമാനമാണ്.

 

2. കെട്ടിടം വാടകക്ക് കൊടുത്തു നേടുന്ന വരുമാനം.

 

3. വ്യവസായത്തില് നിന്നോ പ്രോഫെഷനില് (പറ്റിയ മലയാളം വാക് ?) നിന്നോ ഉണ്ടാകുന്ന വരുമാനം.

 

4. നമ്മുടെ ആസ്തിയായ എന്തെങ്കിലും വില്ക്കുമ്പോള് ഉള്ള വരുമാനം, ഉദാഹരണം : സ്ഥലം.

 

5. ഇതിലൊന്നും പെടാത്ത വരുമാനങ്ങള്ക്ക് വേണ്ടി.

 

ITR സമർപ്പിക്കേണ്ട അവസാന തീയതി എന്നാണ് ?

 

ഒരാൾ സാധാരണ ഗതിയിൽ പലിശയില്ലാതെ ITR സമർപ്പിക്കേണ്ട അവസാന തീയതി കണക്കാക്കൽ വർഷത്തിലെ(Assessment year) ജൂലായ് 31 ആണ്.

പലിശയടക്കം കണക്കാക്കൽ വർഷത്തിലെ മാർച്ച് 31 വരെയും സമർപ്പിക്കാം. ഇനി അഥവാ അസസ്സി ഓഡിട്ടിന് നിർബന്ധിതനാനെങ്കിൽ അവസാന തീയതി സെപ്റ്റംബർ 30 ആയി കണക്കാക്കും.