എന്താണ് മോറട്ടോറിയം?

എന്താണ് മോറട്ടോറിയം?

 

  �   ഒരു ബാങ്കിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നടപടിയാണ് മോറട്ടോറിയം.  കിട്ടാക്കടമുളള ഒരു  ബാങ്കിന്റെ മൂലധനം ഉയര്ത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ആർ ബി ഐ ശ്രമത്തിൻ്റെ ഭാഗമായാണ് ബാങ്കിന്  മേൽ മോറട്ടോറിയം ഏർപ്പെടുത്തുന്നത്. ഇതിന് ചില കാലയളവ് കാണും. ഈ കാലയളവിൽ നിക്ഷേപവും, പിൻവലിക്കലും  നിയന്ത്രിതമാകും. 

 

ലോണുകൾ നൽകാനോ, പുതുക്കാനോ ബാങ്കിന് സാധിക്കുകയില്ല. 50000 രൂപയാണ് ഈ കാലയളവിൽ പരമാവധി ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന തുക. എന്നാൽ, കല്യാണം, വിദ്യാഭ്യാസം പോലുള്ള അടിയന്തിര ആവശ്യങ്ങൾക്ക് 5 ലക്ഷം രൂപ വരെ പിൻവലിക്കാം.ഡിജിറ്റൽ വ്യവഹാരങ്ങളൊന്നും ഈ കാലയളവിൽ സാധിക്കില്ല(ക്രെഡിറ്റ് കാർഡ് ഉടമകൾക്കും, ഡെബിറ്റ് കാർഡ് ഉടമകൾക്കും ). യുപിഐ വ്യവഹാരങ്ങളും നടക്കില്ല. ഓൺ ലൈൻ പാർട്ണർ ആയിട്ടുള്ള സ്വിഗി, ഫോൺ പേ തുടങ്ങിയ 20 ഓളം  ആപ്പുകൾ വഴിയും പണ ഇടപാടുകൾ സാധിക്കില്ല. പക്ഷേ  ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകൾ ഇക്കാലയളവിൽ ഉപയോഗിക്കാം.

 

പണം പിൻവലിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും ബാങ്കിലുള്ള പണം സുരക്ഷിതമായിരിക്കും എന്നാണ് ആർബിഐയുടെ വാഗ്ദാനം.  ബാങ്ക് വഴി അടക്കുന്ന മാസ അടവുകളോ ,വായ്പകളോ, ഇൻഷുറൻസുകളോ മറ്റ് മാസാമാസമുള്ള പണ അടവുകളോ ഉണ്ടെങ്കിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളണം. മറ്റ് ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈ ഇടപാടുകൾ നടത്താവുന്ന തരത്തിലേക്ക് മാറ്റണം.