മാലിന്യ കൂമ്പാരത്തിന് തീ പിടിച്ച് വിഷപ്പുക പടർന്ന വിഷയത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

പത്രക്കുറിപ്പ്.

V4 കൊച്ചി

17 മാർച്ച് 2023 

കാക്കനാട് 

*ബ്രഹ്മപുരം ദുരന്തത്തിൽ കൊച്ചി കോർപറേഷൻ അധികൃതർക്കെതിരെ V4 കൊച്ചിയുടെ പെറ്റീഷൻ സ്വീകരിച്ച്  ക്രിമിനൽ നടപടികൾ ആരംഭിച്ച് JFCM, കാക്കനാട് കോടതി.* 

ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിന് തീ പിടിച്ച് കൊച്ചി നഗരത്തിൽ വിഷപ്പുക പടർന്ന വിഷയത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കാക്കനാട് V4 കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാൻ നൽകിയ പെറ്റീഷൻ ഫൈലിൽ സ്വീകരിച്ച് CrPC 202 ഇൻക്വറി നടപടികൾ ആരംഭിച്ചു. CMP 1109/2023 കേസ് രെജിസ്റ്റർ ചെയ്ത് ഹിയറിങ്ങിനായി തിങ്കളാഴ്ച്ച 20 മാർച്ച് 2023 -ലേക്ക്  പോസ്റ്റ് ചെയ്തു.  

ഒന്നാം പ്രതി കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ, രണ്ടാം പ്രതി കൊച്ചി കോർപറേഷൻ സെക്രട്ടറി എം. അബ്ദുൽ ഖാദീർ. മൂന്ന് മുതൽ പതിനൊന്ന് വരയുള്ള  പ്രതികൾ ടി. കെ. അഷ്റഫ്, ആന്റണി കുരീത്തറ എന്നിവർ അടങ്ങുന്ന ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, പന്ത്രണ്ടാം പ്രതി സോൻറ്റാ ഇൻഫ്രാടെക്ക് മാനേജിങ് ഡയറക്ടർ രാജ്കുമാർ ചെല്ലപ്പൻ പിള്ളയും മറ്റ് പ്രതികളായി മാലിന്യം നിക്ഷേപിക്കാൻ കോൺട്രാക്ട് എടുത്തവരും.  

സാക്ഷികൾ  -  കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം റീജിണൽ ചീഫ് എൻവിയോൺമെൻറ് എഞ്ചിനീയർ ശ്രീ. ബാബുരാജൻ പി. കെ., തൃക്കാക്കര എം. എൽ. എ. ശ്രിമതി ഉമാ തോമസ്, എറണാകുളം ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് ഐ. എ. എസ്. എന്നിവർ. 

വകുപ്പുകൾ  - ഇന്ത്യൻ പീനൽ കോഡ് 308, 336, 269, 278, 285, കേരള പോലീസ് ആക്റ്റ് 120(e), കേരള മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷൻ  340, 340(A), 342, കേരള പഞ്ചായത്ത് രാജ് ആക്റ്റ് സെക്ഷൻസ് 219(N), 219 (P). 

V4 കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാൻ നേരിട്ട് പാർട്ടി-ഇൻ-പേഴ്സൺ കേസ് കോടതയിൽ വാദിക്കും. ബ്രഹ്മപുരം ദുരന്തത്തിൽ സംസ്ഥാന സർക്കാർ കൊച്ചി കോർപറേഷൻ അധികൃതരുടെ കുറ്റകൃത്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ക്രിമിനൽ കേസ് എടുക്കാത്ത സാഹചര്യത്തിൽ ആണ് V4 കൊച്ചി നേരിട്ട്  CrPC 190 പ്രകാരം പ്രൈവറ്റ് കേസ് നടത്തുന്നത്.  

എന്ന്,

ബിജു ജോൺ,

സെക്രട്ടറി, V4 പീപ്പിൾ പാർട്ടി,  V4 കൊച്ചി 

9846400341