What to do to be safe
സുരേഷ് സി പിള്ള
ബ്രഹ്മപുരം; വീട്ടിൽ charcoal ഒക്കെ നിരത്തി പുകയിലെ dioxine പ്രതിരോധിക്കാം എന്നൊക്കെ പല പോസ്റ്റുകളും കണ്ടു. ‘കടലിൽ കായം’ കലക്കുന്ന പോലെയേ ഉള്ളൂ, ഇതൊക്ക. ഇത്രയും വലിയ disaster നു charcoal ഒന്നൂം പരിഹാരമല്ല. ബ്ര്ഹമപുരത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരെ എങ്കിലും ഒരാഴ്ചത്തേക്ക് എങ്കിലും അടിയന്തിരമായി മാറ്റി പാർപ്പിക്കുക. പറ്റുന്നവർ ബന്ധു വീട്ടിൽ പോകുക. കുറച്ചു നാൾ നാൾ കഴിഞ്ഞു തിരിച്ചു വരിക.
പുകയുമായി എത്രയും അകലം
പാലിക്കാമോ അത്രയും നന്നാണ്. ഡൈഓക്സിൻ (Dioxins), പോളിസൈക്ലിക്
അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ (PAHs) എന്നിവ കാൻസറിന് കാരണം
ആയേക്കാവുന്നതും മാരക വിഷവും ആണ്.
ശ്വസിച്ചിട്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ (ശ്വാസം മുട്ടൽ, അലർജി,
ശർദ്ദി etc) ഉണ്ടായാൽ ഉടനെ വൈദ്യ സഹായം നേടണം.