diplomatic baggage -ഡിപ്ലോമാറ്റിക് ബാഗേജ്
ഡിപ്ലോമാറ്റിക് ബാഗേജ് എന്നാൽ എന്താണെന്നറിയാമോ?
=============================
ഡിപ്ലോമാറ്റിക് ബാഗേജ് ഈ കാലഘട്ടത്തിൽ കേരളത്തിൽ ഇതിനെ കുറിച്ച് അറിയാത്തവർ അടക്കം ചർച്ച ചെയ്യുകയാണല്ലോ? സത്യത്തിൽ ഡിപ്ലോമാറ്റിക്ക് ബാഗേജ് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?
ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കിൽ ഡിപ്ലോമാറ്റിക്ക് പൗച്ച് രാജ്യാന്തര രംഗത്ത് വളരെ വിലപ്പെട്ട ഒരു പെട്ടിയാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾക്കോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തിനോ അതുമല്ലെങ്കിൽ െഎക്യരാഷ്ട്ര സംഘടന പോലെയുള്ള സ്ഥാപനങ്ങൾക്കോ രേഖകൾ അയക്കുക ഡിപ്ലോമാറ്റിക് ബാഗിലാണ്. ഇതിനു പുറമേ സാധനങ്ങൾ, ഉപഹാരങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, അവശ്യ മരുന്നുകൾ തുടങ്ങിയവയും ഡിപ്ലോമാറ്റിക് ബാഗുകളായി അയക്കാറുണ്ട്.
ഡിപ്ലോമാറ്റിക് ബാഗുകൾക്ക് സംരക്ഷണമുണ്ട്. 1961ലെ വിയന്നാ കൺവെൻഷൻ ഒാൺ ഡിപ്ലോമാറ്റിക് റിലേഷൻസ് അനുസരിച്ച് ഇതിന് മാർഗരേഖകളുണ്ട്. 1963–ൽ വിയന്ന കൺവെൻഷൻ ഒാൺ കൗൺസുലർ റിലേഷൻസ് ആൻഡ് ഒാപ്ഷനൽ പ്രോട്ടോക്കോൾ അനുസരിച്ച് ഇതു പുതുക്കി. 1969, 1975 എന്നീ വർഷങ്ങളിലും പുതിയ നിബന്ധനകൾ കൂട്ടിച്ചേർത്തു.
ഡിപ്ലോമാറ്റിക് ബാഗ് അയക്കുമ്പോൾ അയക്കുന്ന ഓഫിസറുടെ പൂർണ വിവരങ്ങളും ആർക്കാണോ അയക്കുന്നത് ആ ഓഫിസറുടെ എല്ലാ വിവരങ്ങളും ഒപ്പം അയക്കണം. കപ്പലിലാണെങ്കിൽ ക്യാപ്റ്റനും വിമാനത്തിലാണെങ്കിൽ പൈലറ്റിനും ഇതിന്റെ പകർപ്പ് നൽകണം. മൂന്നാമത്, ഒരു രാജ്യത്ത് ഇറക്കി പിന്നീട് വേറെ വിമാനത്തിലോ കപ്പലിലോ അയക്കുകയാണെങ്കിൽ ആ രാജ്യത്ത് ഇത് ആരാണ് കൈകാര്യം ചെയ്യുക എന്ന വിവരങ്ങളും വേണം. വലിയ ബാഗേജുകൾ അയക്കുമ്പോൾ ഒരു കുറിയർ കൂടെ സഞ്ചരിക്കാറുമുണ്ട്.
ഡിപ്ലോമാറ്റിക് ബാഗുകൾ അനുമതി കൂടാതെ തുറക്കരുത് എന്നുണ്ട്. സംശയകരമായ സാഹചര്യത്തിൽ തുറക്കുകയാണെങ്കിൽത്തന്നെ അതു കിട്ടുന്ന രാജ്യത്തിന്റെ ഓഫിസറുടെ സാന്നിധ്യത്തിലാവണം തുറക്കേണ്ടത്. ഡിപ്ലോമാറ്റിക് ബാഗ് അതു കിട്ടുന്ന രാജ്യത്തിന് വേണ്ട എന്നു വയ്ക്കാം. കൂടെ വരുന്ന കുറിയറെപ്പോലും മടക്കി അയക്കാം. നയതന്ത്ര പ്രതിനിധികൾക്ക് ഉള്ളതു പോലെ ഡിപ്ലോമാറ്റിക് ബാഗിനും ഇമ്യൂണിറ്റി ഉണ്ട്. ക്രിമിനൽ നടപടി ക്രമങ്ങളിൽ നിന്ന് മുക്തമാണത്.
Do you know what diplomatic baggage?
=============================
Diplomatic Baggage is being discussed in Kerala in this period including those who do not know about it? Do you know what diplomatic baggage really is?
A diplomatic bag or diplomatic pouch is a very valuable box in the international arena. A diplomatic bag is where a country sends documents to its embassies in another country or to another country or organization such as the United Nations. Apart from this, goods, gifts, medical equipment, essential medicines etc. are also sent as diplomatic bags.
Diplomatic bags are protected. It has guidelines as per the 1961 Vienna Convention on Diplomatic Relations. It was renewed in 1963 under the Vienna Convention on Consular Relations and Optional Protocol. New terms were also added in 1969 and 1975.
When sending a diplomatic bag, full details of the sending officer should be sent along with all the details of the officer to whom it is being sent. A copy of this should be given to the captain if on a ship and to the pilot if on an aircraft. Third, if it is unloaded in one country and then sent by plane or ship to another country, we need to know who will handle it in that country. When sending large baggages, a courier travels with them.
Diplomatic bags should not be opened without permission. Even if opened under doubtful circumstances, it should be opened in the presence of an officer of the receiving country. The diplomatic bag can be left as it is by the country receiving it. Even the accompanying courier can be sent back. Diplomatic bags enjoy immunity, as do diplomatic representatives. It is immune from criminal proceedings.
Post courtesy
=============================
✍ADEEB RAHMAN. K.P
VALAPATTANAM