നാഷണൽ ട്രസ്റ്റ് ആക്ട് (വൈകല്യമുള്ള വ്യക്തികളുടെ സംരക്ഷണം)
നാഷണൽ ട്രസ്റ്റ് ആക്ട് (വൈകല്യമുള്ള വ്യക്തികളുടെ സംരക്ഷണം)
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ വൈകല്യങ്ങളുള്ള വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് പരിധിയിലുള്ള നാഷണൽ ട്രസ്റ്റ് ആക്ട് 1999 പ്രകാരം ജില്ലാകളക്ടർ/ ജില്ലാ മജിസ്ട്രേറ്റ് ചെയർമാനായ നിയമാനുസൃതമായ ലോക്കൽ ലെവൽ കമ്മിറ്റികൾ എല്ലാ ജില്ലകളിലും രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
മേൽപ്പറഞ്ഞ വ്യക്തികൾക്കു വേണ്ടി ലീഗൽ ഗാർഡിയനെ നിയമിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി ടി കമ്മിറ്റി പ്രവർത്തിക്കുന്നു.
താഴെ പറയുന്നവ ശ്രദ്ധിക്കുക
1. കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ മേൽപ്പറഞ്ഞ വ്യക്തികൾ വീട്ടിൽ
ഇല്ലായെന്ന് ഉറപ്പുവരുത്തുക.
2. വൈകല്യമുള്ള വ്യക്തികൾ വീട്ടിലുണ്ടെങ്കിൽ, അവരുടെ അവകാശം കുടുംബസ്വത്തിൽ നിർബന്ധമായും ഉറപ്പുവരുത്തേണ്ടതുണ്ട്.
3. വൈകല്യമുള്ള വ്യക്തികളുടെ കുടുംബസ്വത്ത് ഭാഗം വയ്ക്കുക, ക്രയവിക്രയം ചെയ്യുക എന്നിവ ഉണ്ടാവുകയാണെങ്കിൽ കളക്ടർ ചെയർമാൻ ആയിട്ടുള്ള ജില്ലാതല ലോക്കൽ കമ്മിറ്റിയുടെ അനുവാദത്തോടുകൂടി മാത്രം ചെയ്യുക.
4. മേൽസൂചിപ്പിച്ച വൈകല്യങ്ങളുള്ള വ്യക്തികളുടെ വസ്തുവകകൾ അന്യാധീനപ്പെട്ടു പോകുന്നത് തടയുക.
5. വൈകല്യമുള്ള വ്യക്തികളുടെ പേരിൽ വസ്തുവകകൾ പോക്കുവരവ് ചെയ്യുന്നതിനുമുമ്പ് ജില്ലാതല കമ്മിറ്റിയുടെ അനുവാദം വാങ്ങേണ്ടതുണ്ട്.
മേൽ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്ത എല്ലാ ക്രയവിക്രയങ്ങളും നിയമവിരുദ്ധവും, റദ്ദ് ചെയ്യപ്പെടുന്നതും ആയിരിക്കും.
തയ്യാറാക്കിയത്*
Adv. K. B Mohanan
9847445075
.
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനു വേണ്ടി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Welcome Group:
https://chat.whatsapp.com/DRXODbEgMNV30FsgpttMcp
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)