E - court Service Online Application
Join AntiCorruption Team to make the world better
Join AntiCorrutption Team
കേരളത്തിലെ കോടതികളിൽ വ്യവഹാരത്തിലിരിക്കുന്ന കേസുകളുടെ നമ്പറുകളും ആ കേസുകളിൽ ചുമത്തിയിരിക്കുന്ന വകുപ്പുകളും കേസിന്റെ നാൾവഴികളും കേസുകൾ രജിസ്റ്റർ ചെയ്ത തിയതിയും കേസുകളിൽ കക്ഷികളെ വിളിച്ചു വരുത്തുന്ന അല്ലെങ്കിൽ പരിഗണിക്കുന്ന തിയതികളും ക്രിമിനൽ കേസുകളിലെ FIR / Interlocutery Application/Case History തുടങ്ങി ഏകദേശം എല്ലാ വിവരങ്ങളും ജനറലായി പൊതുജനങ്ങൾക്കും കക്ഷികൾക്കും വായിച്ചു മനസ്സിലാക്കുവാൻ സാധിക്കും വിധത്തിൽ E - court Service Online Application സംവിധാനം നിലവിലുണ്ട്.
I recommend eCourts Services app to track your cases in District Courts and High Courts of the country. Please download and share it using this link
Android :
https:/play.google.com%2Fstore%2Fapps%2Fdetails%3Fid%3Din.gov.ecourts.eCourtsServices
iOS :
https://appsto.re/in/yv-jlb.i
നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്കോ എന്തിന് പറയുന്നു കേസുകളിൽ കക്ഷികളായി വ്യവഹാരങ്ങളിൽ ഏർപ്പെടുന്നവർക്കു പോലും ഈ സൗകര്യങ്ങളെ കുറിച്ച് വലിയ അവബോധമില്ലാ എന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്. ഈ സൗകര്യങ്ങളെ കുറിച്ച് കക്ഷികളെ പറഞ്ഞ് മനസ്സിലാക്കുവാൻ ബന്ധപ്പെട്ട അഭിഭാഷകർ ശ്രമം നടത്തുന്നില്ലാ എന്ന് വേണം കരുതാൻ. ധാർമ്മികരായ അഭിഭാഷകർ ഈ ഓൺലൈൻ ആപ്ലിക്കേഷനെ കുറിച്ച് കക്ഷികളെ പറഞ്ഞ് മനസ്സിലാക്കി ഈ ആപ്ലിക്കേഷൻ മോബൈലിൽ ഇൻസ്റ്റാൾ ചെയ്യുവാനും പ്രവർത്തനങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നതായി അറിവിൽ വന്നിട്ടുള്ളതാണ്.
ഈ ആപ്ലിക്കേഷൻ കക്ഷികൾ അവരുടെ മോബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്താൽ ധാർമ്മികരായ അഭിഭാഷകർക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. ഇന്നത്തെ കാലത്ത് സമയത്തിന് വലിയ വിലയുണ്ട്. കക്ഷികൾ അവരുടെ കേസിനെ കുറിച്ചുളള വിവരങ്ങൾ നടപടിക്രമങ്ങൾ കേസുകൾ പരിഗണിക്കുന്ന അടുത്ത തിയതികൾ തുടങ്ങി പല കാര്യങ്ങളും മനസ്സിലാക്കിയാൽ അഭിഭാഷകരെ തുടരെ തുടരെ ഈ കാര്യങ്ങൾ ഫോണിൽ വിളിച്ചു ചോദിക്കുന്നത് ഒഴിവാക്കി ആ സമയം ലാഭിക്കാമെന്നുള്ളതാണ് ഇതിന്റെ ഗുണം.
അധാർമ്മികരായ അഭിഭാഷകർ സർക്കാർ സൗജന്യമായി നൽകുന്ന ഈ സർവ്വീസിനെ കുറിച്ച് കക്ഷികളെ പറഞ്ഞ് മനസ്സിലാക്കാറില്ലാ. കാരണം, കേസിനെ കുറിച്ചുള്ള സത്യസ്ഥിതികൾ കക്ഷികളറിയാതിരിക്കുന്നതാണ് അവരുടെ ഗൂഡലക്ഷ്യങ്ങളിലെത്താൻ അവരെ സഹായിക്കുന്നത്. എതിർ ഭാഗം അഭിഭാഷകരുമായി അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയാണ് അധാർമ്മികരായ അഭിഭാഷകർ തന്റെ കക്ഷികളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു കക്ഷി കേസുമായി വന്നാൽ എതിർഭാഗമഭിഭാഷകരാരെന്ന് മനസ്സിലാക്കി അധാർമ്മികരായ അഭിഭാഷകർ കക്ഷികളറിയാതെ അച്ചുദണ്ഡ് രൂപപ്പെടുത്തും. നിസ്സാരമായ കുറ്റകൃത്യങ്ങൾ പോലും പർവ്വതീകരിച്ച് കക്ഷികളിൽ ഭീതി പടർത്തുകയാണ് ഇവരുടെ ആദ്യശ്രമം. കക്ഷികളിൽ ഭീതിജനിച്ചുവെന്ന് മനസ്സിലാക്കിയാൽ അധാർമ്മികർ വിജയിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്.
ഈ ആർട്ടിക്കിളിലൂടെ കോടതികളിൽ വ്യവഹാരം നടത്തുന്ന കക്ഷികളിൽ അറിവ് പകർന്ന് അവരെ കോടതി നടപടികളെ കുറിച്ചുള്ള അജ്ഞതകളകറ്റി അവബോധം വളർത്തി കേസുകൾ സ്വയം പരിശോധിക്കാനും
പഠിക്കാനും കേസുകളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിൽ അവരെ പ്രാപ്തരാക്കുന്നതിനുമാണ്.
E-Court Service Online Application. ഇൻസ്റ്റാൾ ചെയ്ത് എങ്ങിനെ കേസുകളുടെ സത്യസ്ഥിതി മനസ്സിലാക്കാം എന്ന് താഴെ കൊടുക്കുന്നു.
1) Google Play തുറന്ന് E - Court Service aap Down Load ചെയ്യുക. E - Court Service aap പല നിറത്തിൽ Google Play ൽ കാണാം എന്നാൽ, ഇമേജിൽ കാണിച്ചിട്ടുള്ള നീല നിറത്തിലുള്ള ആപ്ലിക്കേഷൻ മാത്രം Down Load ചെയ്യുക.
2) E - Court Service ആപ്ലിക്കേഷൻ തുറക്കുക.
3) ആപ്ലിക്കേഷൻ തുറക്കുമ്പോൾ മുകളിലായി CNR Number / Case Status/ Couse List/ My case എന്നിവ കാണാം. അവയിൽ Case Status ൽ അമർത്തുമ്പോൾ സംസ്ഥാനം / ജില്ലാ എന്നിവയിൽ അമർത്തി ഏത് സംസ്ഥാനമെന്നും ഉദാ : Kerala ജില്ല ഏതെന്നും ലിസ്റ്റിൽ നിന്നും തിരഞ്ഞെടുത്ത് താഴെ കാണുന്ന Case Number എന്നെഴുതിയതിൻമേൽ അമർത്തിയാൽ വരുന്ന കോളങ്ങളിൽ കോർട്ട് കോംപ്ലക്സ് തിരഞ്ഞെടുക്കുക. ഉദാ: Family court Complex Thrissur.
4) അടുത്ത കോളത്തിൽ അമർത്തി Case Type തിരഞ്ഞെടുക്കുക.
ഉദാ: OP (Original Petition)
MC (Miscellaneous Petition)
5) Case Number എന്ന കോളത്തിൽ Number Type ചെയ്ത് കൊടുക്കുക.
ഉദാ: 1170
6) Year എന്ന കോളത്തിൽ കേസ് രെജിസ്റ്റർ ചെയ്ത വർഷം Type ചെയ്യുക.
ഉദാ: 2017
എല്ലാം ശരിയായി പൂർണ്ണമായും രേഖപ്പെടുത്തിയെന്ന് ഉറപ്പു വരുത്തിയതിന് ശേഷം
7) Go എന്നെഴുതിയതിൽ അമർത്തുക.
[NOTE : ഏതെങ്കിലും കാരണവശാൽ തെറ്റായി രേഖപ്പെടുത്തുകയോ മറ്റേതെങ്കിലും കേസുകളുടെ വിവരങ്ങൾ അറിയണമെങ്കിലോ Reset എന്നതിൽ അമർത്തി. എല്ലാ കോളവും പൂരിപ്പിച്ച് വീണ്ടും Go അമർത്തുക.]